കേള്‍വിശക്തിയില്ലാത്ത മൂന്നു കുട്ടികള്‍ ട്രയിനിടിച്ചു മരിച്ചു

Advertisement

ചെന്നൈ. ട്രയിനിടിച്ച് സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് കുട്ടികൾ മരിച്ചു. ഊറപ്പാക്കത്താണ് അപകടം. കർണാടക സ്വദേശികളായ മഞ്ചുനാഥ്, സുരേഷ്, രവി എന്നിവരാണ് മരിച്ചത്. അവധി ആഘോഷിയ്ക്കാനായി ബന്ധുവിൻ്റ വീട്ടിൽ എത്തിയതായിരുന്നു കുട്ടികളിൽ രണ്ടു പേർക്ക് കേഴ്വി ശക്തിയില്ല. ഒരാൾക്ക് സംസാരിയ്ക്കാനും സാധിക്കില്ല.

ബന്ധു വീടിന് സമീപത്തെ പാളം മുറിച്ചു കടക്കുന്നതിനിടെ, ചെന്നൈ-ചെങ്കൽപേട്ട് ഇലക്ട്രിക് ട്രെയിൻ ഇടിയ്ക്കുകയായിരുന്നു. മൂന്നുപേരും അപകട സ്ഥലത്തു തന്നെ മരിച്ചു. പത്താം ക്ളാസ് വിദ്യാർഥിയാണ് സുരേഷ്. രവി ഏഴാം ക്ളാസിലും മഞ്ജുനാഥ് ആറിലും പഠിയ്ക്കുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അപകടത്തിൽ റെയിൽവെ അന്വേഷണം പ്രഖ്യാപിച്ചു.