അഹമ്മദാബാദ്. ഗുജറാത്തിൽ വിദ്യാർത്ഥി കളെ ലൈംഗികമായിപീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിലായി.ജുനഗഡ് ജില്ലയിലാണ് 25 കാരനായ അധ്യാപകൻ അറസ്റ്റിലായത്.മദ്രസയുടെ ഒരു ട്രസ്റ്റിയെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. 17 കാരനായ ഒരു വിദ്യാർത്ഥിയുടെ മാതാവാണ് അധ്യാപക നെതിരെ പോലീസിൽ പരാതി നൽകിയത്. പോലീസ് അന്വേഷണം ആരംഭിച്ച തോടെ മറ്റു 9 കുട്ടികൾ കൂടി പരാതിയുമായി രംഗത്ത് വന്നു. തുടർന്ന് ഒളിവിൽ പോയ അദ്ധ്യാപകനെ സൂറത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
അദ്ധ്യാപകന്റെ പീഡനം സംബന്ധിച്ച് കുട്ടികൾ പരാതി നൽകിയിട്ടും നടപടി എടുക്കാത്തതാണ് ട്രസ്റ്റിക്ക് എതിരായി കേസെടുത്തത്.