ന്യൂഡെല്‍ഹി. ജാതി സെൻസസ് വിഷയത്തിൽ പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി.
ചിലർ ജാതിയുടെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി.ദസറക്ക് രാവണനെ ദഹിപ്പിക്കുന്നത് ഒരു കോലം കത്തിക്കൽ മാത്രമായി കാണരുതെന്നും,
സമൂഹത്തിന്റെ പരസ്പര സൗഹാർദം തകരുന്ന എല്ലാ വൈകല്യങ്ങളെയും ചാമ്പലാക്കലും,ജാതീയതയുടെയും പ്രാദേശികവാദത്തിന്റെയും പേരിൽ ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്ന ശക്തികളെ ചുട്ടെരിക്കൽ ആകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാരതീയരുടെ ക്ഷമയുടെ വിജയത്തിന്റെ പ്രതീകമാണ് ശ്രീരാമ ക്ഷേത്രമെന്നും, ചന്ദ്രയാൻ അടക്കമുള്ള ശുഭ സൂചനകൾക്ക് ഇടയിലാണ് അയോദ്ധ്യ യിലെ രാമക്ഷേത്രം വരുന്നത് എന്നും ദ്വാരക സെക്റ്റർ 10 ലെ രാം ലീല ആഘോഷ ചടങ്ങിൽ പ്രധാന മന്ത്രി പറഞ്ഞു.