മരുമകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഭർതൃപിതാവ് അറസ്റ്റിൽ; തടയാൻ ശ്രമിച്ച മകന്റെ തല അടിച്ചു പൊട്ടിച്ചു

Advertisement

ഉത്തർപ്രദേശ്:
മരുമകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ ഭർതൃപിതാവ് അറസ്റ്റിൽ. ഭാര്യയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച മകന്റെ തല പിതാവ് അടിച്ചു പൊട്ടിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. താൻ മുറിയിൽ ഉറങ്ങുകയായിരുന്നുവെന്നും ഭാര്യ വീട്ടു ജോലികൾ ചെയ്യുന്നതിനിടെ പിതാവ് ബലമായി മുറിയിലേക്ക് പിടിച്ചു കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് മകൻ പറഞ്ഞു

ഭാര്യയുടെ ഒച്ച കേട്ട് ഓടിയെത്തിയപ്പോൾ പിതാവ് മകനെ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ അയൽവാസികളാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ഇതിനിടെ പിതാവ് ഓടിരക്ഷപ്പെടുകയും ചെയ്തു. പിന്നീട് പോലീസ് നടത്തിയ തെരച്ചിലിലാണ് ഇയാളെ പിടികൂടിയത്.