ന്യൂ ഡെൽഹി :
പാഠ പുസ്തകത്തിലും ഇന്ത്യക്ക് പകരം ഇനി ഭാരത് എന്നാക്കും. ഏഴംഗ ഉപദേശക സമിതിയുടെ ശുപാർശ എൻസിഇആർടി അംഗീകരിച്ചു. അടുത്ത വർഷം മുതൽ അച്ചടിച്ച് പുറത്തിറക്കുന്ന പാഠപുസ്തകങ്ങളിലെല്ലാം ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാകും ഉണ്ടാകുക. ജി20 ഉച്ചകോടിയിലാണ് ഇന്ത്യക്ക് പകരം ഭാരത് എന്ന് ഉപയോഗിച്ച് തുടങ്ങിയത്. രാഷ്ട്രപതിയുടെ അത്താഴവിരുന്നതിന് രാഷ്ട്രത്തലവൻമാർക്ക് നൽകിയ കത്തിൽ ഭാരത് എന്നായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് വിവാദമായപ്പോൾ ഇന്ത്യ അല്ലെങ്കിൽ ഭാരത് എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വിശദീകരണം. ഇതിന് പിന്നാലെയാണ് പാഠപുസ്തകങ്ങളിലും രാജ്യത്തിന്റെ പേര് തിരുത്താൻ പോകുന്നത്.