ന്യൂഡെല്‍ഹി.കേന്ദ്രസർക്കാരിനെതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി. പുൽവാമ രക്ത സാക്ഷികൾക്ക് ആദരം അർപ്പിക്കാൻ എത്തിയ തന്നെ വിമാനത്താവളത്തിലെ മുറിയിൽ പൂട്ടിയിട്ടതായി ആരോപിച്ചു.
ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാല്‍ മാലിക്കുമായുള്ള സംഭാഷണത്തിലാണ്, രാഹുൽ ഗാന്ധി ഗുരുതര ആരോപണം ഉന്നയിച്ചത്.പുല്‍വാമയില്‍ വീരമൃത്യ വരിച്ച സൈനികരുടെ മൃതദേഹം കാണാൻ വിമാനത്താവളത്തിൽ എത്തിയ തന്നെ സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞു എന്നും,വിമാന തവളത്തിലെ ഒരു മുറിയിൽ അക്ഷരാർത്ഥത്തിൽ അടച്ചു പൂട്ടിയെന്നും രാഹുൽ പറഞ്ഞു.
പ്രധാന മന്ത്രിക്ക് വേണ്ടിയാണ് തന്നെ പൂട്ടിയിട്ടതെന്നും,സുരക്ഷ ഉദ്യോഗസ്ഥരുമായി ഏറെ കലഹിച്ച ശേഷമാണ് പുറത്തിറങ്ങാൻ കഴിഞ്ഞതെന്നും രാഹുൽ വെളിപ്പെപടുത്തി.പ്രധാനമന്ത്രിക്ക് വേണ്ടിയുള്ള പരിപാടി പോലെയാണ് വിമാന ത്തവളത്തിൽ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നതെന്നും രാഹുൽ ആരോപിച്ചു.
പുലവാമ സംബന്ധിച്ചുള്ള തന്റെ മുൻ വെളിപ്പെടുത്തലുകൾ ആവർത്തിച്ച സത്യപാൽ മാലിക്, വിഷയം ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ചെന്നും കുറ്റ പ്പെടുത്തി.ജമ്മുകശ്മീരിന്‍റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്നും സത്യപാല്‍ മാലിക്ക് ആവശ്യപ്പെട്ടു.