ഇന്ത്യയെ ഭാരതമാക്കല്‍ നിര്‍ദ്ദേശം ചരിത്രകാരൻ സി ഐ ഐസകിന്‍റേത്

Advertisement

ന്യൂഡെല്‍ഹി. സ്കൂളുകളിലെ പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന് ഉപയോഗിക്കണമെന്ന് എൻ.സി.ഇ.ആർ.ടി സമിതി. എൻ.സി.ഇ.ആർ.ടി.സോഷ്യൽസയൻസ് പാനൽ ആണ് നിർദേശം മുന്നോട്ട് വെച്ചത്.പുരാതന ചരിത്രം എന്നതിനുപകരം ക്ലാസിക്കല്‍ ചരിത്രം എന്നാക്കണമെന്നും സമിതി ശുപാർശ ചെയ്തു.

എല്ലാ പുസ്തകങ്ങളിലും രാജ്യത്തിന്റ പേര് ഇന്ത്യ എന്നതിനു പകരം ഭാരത് എന്നാക്കി മാറ്റാനുള്ള നിർദ്ദേശം ,എൻ.സി.ഇ.ആർ.ടി സോഷ്യൻ സയൻസ് സമിതി അധ്യക്ഷൻ ചരിത്രകാരൻ സി ഐ ഐസക് ആണ് മുന്നോട്ട് വച്ചത്.

നിർദ്ദേശം എൻസിഇആർടി യുടെ 7 അംഗ സമിതി ഏകകണ്ഠമായി അംഗീകരിച്ചു.

സമിതി തയ്യാറാക്കിയ സാമൂഹിക ശാസ്ത്ര ഫൈനൽ പൊസിഷൻ പേപ്പറിൽ ഇക്കാര്യം ഉൾപ്പെടുത്തിയതായി സി ഐ ഐസക് അറിയിച്ചു.
അടുത്ത അധ്യയനവർഷം മുതൽ പാഠപുസ്തകങ്ങളിൽ പേരുമാറ്റം കൊണ്ടുവരാനാണ് ശുപാർശ.

7000 ത്തോളം വർഷം പഴക്കമുള്ള വിഷ്ണു പുരണത്തിൽ അടക്കം ഭാരതം എന്നാണ് ഉപയോഗിച്ചിരിക്കുന്നതെന്നും, ഭരണ ഘടനയുടെ അനുചേദം 1.1 ൽ തന്നെ ഇന്ത്യ അഥവ ഭാരതം എന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് പേര് മാറ്റത്തിനുള്ള സമിതിയുടെ വിശദീകരണം.

പാഠപുസ്തകങ്ങളിൽ
‘പുരാതന ചരിത്രമെന്നതിന്ഹി പകരം ക്‌ളാസിക്കൽ ചരിത്രം എന്ന് ആക്കണമെന്നും, ഹിന്ദു രാജാക്കന്മാരുടെ യുദ്ധ വിജയങ്ങളും ഉൾപ്പെടുത്തണമെന്നും സമിതി ശുപാർശ ചെയ്തു.

പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേര് വച്ചതിന് ശേഷം കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക കത്തുകളിൽ അടക്കം ഭാരത് എന്നുപയോഗിച്ചത് വിവാദമായതിന് പിന്നാലെയാണ് പാഠപുസ്തകങ്ങളിലെ പേര് മാറ്റം.

Advertisement