കര്‍ണാടകയില്‍ ദേശീയപാത 44ലുണ്ടായ വാഹനാപകടത്തില്‍ 12 പേര്‍ മരിച്ചു

Advertisement

ബംഗലൂരു. കര്‍ണാടകയിലെ ചിക്കബെല്ലാപൂര ജില്ലയില്‍ ദേശീയപാത 44ലുണ്ടായ വാഹനാപകടത്തില്‍ 12 പേര്‍ മരിച്ചു. ബാഗേപള്ളിയില്‍ നിന്നും ചിക്കബെല്ലാപുരയിലേക്ക് പോയ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം.

അഞ്ച് പേര്‍ സംഭവ സ്ഥലത്തും മറ്റുള്ളവര്‍ ആശുപത്രിയിലുമാണ് മരണമടഞ്ഞത്. മൂന്നു സ്ത്രീകളും ഒമ്ബത് പുരുഷന്മാരുമാണ് മരിച്ചത്.

ടാങ്കര്‍ ലോറിക്ക് പിന്നിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ച മറഞ്ഞതാണ് അപകട കാരണമെന്ന് കരുതുന്നു.