ന്യൂഡെല്‍ഹി.കനേഡിയൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ഇന്ത്യ ഇന്നുമുതൽ പുനരാരംഭിക്കും. കാനഡയിൽ ഉള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ വിലയിരുത്തിയ ശേഷമാണ് വിസ സേവനങ്ങൾ പുനരാരംഭിക്കാൻ തീരുമാനമെടുത്തത്. അതേസമയം ഖാലിസ് താൻ ഭീകരവാദത്തിന് സഹായം നൽകുന്ന വിഷയത്തിൽ കാനഡയ്ക്കെതിരെ FATF നെ സമീപിക്കാനാണ് ഇന്ത്യയുടെ നീക്കം.
ഖാലിസ്ഥാൻ നേതാവ് ഹർദീപ്സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന്റെ പേരിൽ ഉണ്ടായ നയതന്ത്ര സംഘർഷത്തിന്റെ ഭാഗമായി, കഴിഞ്ഞ മാസമാണ്നേ കനേഡിയൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ഇന്ത്യ നിർത്തിവെച്ചത്.
നയതന്ത്ര ഉദ്യോഗസ്ഥർക്കുണ്ടായ സുരക്ഷാ വെല്ലുവിളിയെ തുടർന്ന് നിർത്തിവെച്ച വിസ സേവനങ്ങൾ , പുനരാരംഭിക്കാൻ തീരുമാനിച്ചതായി കാനഡയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ്, വിസകൾ വീണ്ടും അനുവദിക്കാൻ തീരുമാനിച്ചതെന്നും എംബസി വ്യക്തമാക്കി.
ടൂറിസ്റ്റ്, മെഡിക്കൽ, ബിസിനസ്, കോൺഫറൻസ് വിസകളാണ് പുനരാരംഭിക്കുക.
സാഹചര്യം കൂടുതൽ വിലയിരുത്തിയ ശേഷം ഉചിതമായ തീരുമാനങ്ങൾ തുടർന്ന് കൈക്കൊള്ളുമെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
അതേസമയം ഖാലിസ് താൻ ഭീകരവാദത്തിന് സഹായം നൽകുന്ന വിഷയത്തിൽ കാനഡയ്ക്കെതിരെ FATF നെ സമീപിക്കനാണ് ഇന്ത്യയുടെ നീക്കം.
FATF ന് മുന്നിൽ എത്തിക്കേണ്ട രേഖകൾ ഏകോപിപ്പിക്കാൻ, വിദേശ കാര്യമന്ത്രാലയത്തിലെയും, ഏജൻസികളിലെയും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.