സിപിഎംന്റെ മൂന്ന്ദിവസത്തെ കേന്ദ്ര കമ്മറ്റി യോഗം ഡൽഹിയിൽ തുടങ്ങി

Advertisement

ന്യൂഡെല്‍ഹി. സിപിഎംന്റെ മൂന്ന്ദിവസത്തെ കേന്ദ്ര കമ്മറ്റി യോഗം ഡൽഹിയിൽ തുടങ്ങി . കേന്ദ്ര കമ്മറ്റിയുടെ അജണ്ട നിശ്ചയിക്കാൻ പോളിറ്റ് ബ്യൂറോ കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. ഇന്ത്യ മുന്നണിയുടെ ഏകോപന സമിതി പ്രാതിനിധ്യം വീണ്ടും ചർച്ചയാകുമെന്ന റിപ്പോർട്ടുകൾ പാർട്ടി നേതൃത്വം തള്ളി. പി ബി യിലും, കേന്ദ്ര കമ്മിറ്റിയിലും ചർച്ച ചെയ്താണ് ഏകോപന സമിതിയിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് നേതാക്കൾ പറഞ്ഞു. ഇന്ത്യ സഖ്യത്തിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ അടക്കമുള്ള വിഷയങ്ങൾ കേന്ദ്ര കമ്മിറ്റിയുടെ അജണ്ടയിൽ ഉണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികൾ, സഖ്യം എന്നീ വിഷയങ്ങൾ സിസി ചർച്ച ചെയ്യും. മിസോറാം ഒഴികെ മറ്റു നാല് സംസ്ഥാനങ്ങളിലും മത്സരിക്കാനാണ് നിലവിൽ പാർട്ടിയുടെ തീരുമാനം. പലസ്തീൻ സംഘർഷം അടക്കം പൊതു രാഷ്ട്രീയ സാഹചര്യങ്ങളും, തെറ്റ് തിരുത്തൽ രേഖ ഉൾപ്പെടെ സംഘടന വിഷയങ്ങളും കേന്ദ്ര കമ്മിറ്റിയുടെ അജണ്ടയിലുണ്ട്.