ഗുജറാത്തിൽ പ്രായപൂർത്തിയാകാത്ത 12 വിദ്യാർത്ഥികളെ ചട്ടുകം വച്ച് പൊള്ളിച്ചു

Advertisement

അഹമ്മദാബാദ്. ഗുജറാത്തിൽ വിദ്യാർത്ഥികളോട് ക്രൂരത . പ്രായപൂർത്തിയാകാത്ത 12 വിദ്യാർത്ഥികളെ ചട്ടുകം വച്ച് പൊള്ളിച്ചു.സബർകന്ത ജില്ലയിൽ
നചികേത വിദ്യാ സൻസ്ഥാൻ റസിഡൻഷ്യൽ സ്കൂൾ അധികൃതർക്കെതിരെയാണ് പരാതി.രാവിലെ എഴുന്നേൽക്കാൻ വൈകിയതിനെ തുടർന്നായിരുന്നു വിദ്യാർത്ഥികളെ പൊള്ളിച്ചത്.വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ രഞ്ജിത്ത് സോളങ്കിക്കെതിരെ കേസെടുത്തു.ജുവൈനൽ ആക്ട് പ്രകാരമാണ് കേസെടുതത്.പരാതിയിന്മേലുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു