ഇ മെയിൽ വിവരം കൈമാറി, സമ്മാനങ്ങൾ വാങ്ങി; ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള ബന്ധം സമ്മതിച്ച് മഹുവ മൊയ്ത്ര

Advertisement

ന്യൂ ഡെൽഹി : ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള ബന്ധം സമ്മതിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. പാർലമെന്റ് ഇ മെയിൽ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ലോഗിൻ, പാസ് വേഡ് വിവരങ്ങൾ കൈമാറിയത് ചോദ്യങ്ങൾ തയ്യാറാക്കാനാണെന്നും പണമായിരുന്നില്ല ലക്ഷ്യമെന്നും മഹുവ പറഞ്ഞു.

പാർലമെന്റ് അംഗങ്ങളുടെ ഓദ്യോഗിക ഇ മെയിൽ കൈകാര്യം ചെയ്യുന്നതിൽ ഒരു നിയമവും നിലവിലില്ല. ഒരു എംപിയും ചോദ്യങ്ങൾ സ്വയം തയ്യാറാക്കുന്നതല്ലെന്നും മഹുവ മൊയ്ത്ര വ്യക്തമാക്കി

ഹിരാനന്ദാനിയിൽ നിന്ന് ഉപഹാരങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്നും മഹുവ സമ്മതിച്ചു. ലിപ്സ്റ്റിക്കും മേക്കപ്പ് സാധാനങ്ങളും സ്‌കാർഫും ദർശൻ നന്ദാനി സമ്മാനിച്ചിട്ടുണ്ട്. തന്റെ ഔദ്യോഗിക വസതിയുടെ അറ്റുകറ്റപ്പണികൾക്ക് ദർശന്റെ സഹായം തേടിയിരുന്നുവെന്നും അവർ പറഞ്ഞു. രാജ്യത്തെ പ്രധാന വ്യവസായി ആയ അദാനി ഗ്രൂപ്പിനെക്കുറിച്ച് പാർലമെന്റിൽ ചോദ്യം ചോദിക്കാൻ ഹിരാനന്ദാനിയിൽ നിന്ന് മഹുവ പണവും സമ്മാനങ്ങളും വാങ്ങിയെന്ന് ബിജെപിയാണ് ആരോപണം ഉന്നയിച്ചത്.

Advertisement