ആന്ധ്രയിൽ ട്രെയിനപകടം: മരണസംഖ്യ 14 ആയി;സിഗ്നൽ പിഴവെന്ന് വിശദീകരണം; മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം നഷ്ടപരിഹാരം

Advertisement

അമരാവതി: ആന്ധ്രയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടത്തിൽ 14 മരണം.
വിഴിയനഗര ജില്ലയിലെ കണ്ടകപ്പള്ളിയിലാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. 10പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിശാഖപട്ടണത്തിൽ നിന്ന് ഒഡീഷയിലെ റായഗഡയിലേയ്ക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനും പലാസ എക്സ്പ്രസ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്.
മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം പ്രധാനമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
പാസഞ്ചർ ട്രെയിനിന്റെ കേബിൾ പൊട്ടിയതിനെ തുടർന്ന് പാളത്തിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിലേക്ക് അതേ ട്രാക്കിലൂടെ വന്ന പാലസ എക്സ്പ്രസ് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. തുടർന്ന് പാസഞ്ചറിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. ആ ബോഗികളിൽ ഉണ്ടായിരുന്നവരാണ് മരിച്ചത്. അപകടത്തിൽ മരിച്ചവർക്ക് ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി അനുശോചനം രേഖപ്പെടുത്തി.

Advertisement