കോണ്ഗ്രസ് മതിയായ രാഷ്ട്രീയ പക്വത കാണിക്കുന്നില്ല, സി പി എം

Advertisement

ന്യൂഡെല്‍ഹി. ഇന്ത്യ മുന്നണിയിൽ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ കോണ്ഗ്രസ് മതിയായ രാഷ്ട്രീയ പക്വത കാണിക്കുന്നില്ലെന്നും, സ്വാർത്ഥ താലപര്യത്തോടെ പെരുമാറുന്നു എന്നും സി പി എം കേന്ദ്ര കമ്മറ്റിയോഗത്തിൽ വിമർശനം. മധ്യപ്രദേശ്, രാജസ്ഥാൻ നിയമ സഭ തെരഞ്ഞെടുപ്പുകളിലെ സാഹചര്യം അവലോകനം ചെയ്യുമ്പോഴാണ് ഈ വിമർശനം ഉയർന്നത്.എന്നാൽ ലോക് സഭ തെരഞ്ഞെടുപ്പാണ് മുഖ്യലക്ഷ്യമെന്ന വസ്തുത ഉൾക്കൊണ്ടു സഖ്യത്തിന്റെ കേട്ടുറപ്പിനെ ബാധിക്കുന്ന തരത്തിലുള്ള പരസ്യവിമർശനങ്ങൾ ഒഴിവാക്കാം എന്നാണ് സി പി എം ന്റെ തീരുമാനം.രാജസ്ഥാനിൽ ചർച്ചകൾ പരാജയപ്പെട്ടാൽ പാർട്ടി ഒറ്റയ്ക്ക് 17 സീറ്റുകളിൽ മത്സരിക്കാനും കേന്ദ്ര കമ്മറ്റി തീരുമാനിച്ചു. തെലങ്കാനയിൽ, സിപിഐ യും കോൺഗ്രസുമായി ധാരണ ആയെങ്കിലും സി പി എം മായുള്ള ചർച്ചകൾ തുടരുകയാണ്. ശക്തി കേന്ദ്ര മായ ഖമ്മം സീറ്റ് ലഭിച്ചില്ല എങ്കിൽ ഒറ്റക്ക് മത്സരിക്കാനാണ് സി പി എം ന്റെ തീരുമാനം. മാറ്റിടങ്ങളിൽ സ്വാധീനമുള്ള സീറ്റുകളിൽ ഇടതു പാർട്ടികൾ ഒന്നിച്ചു മത്സരിക്കാനും മറ്റു സീറ്റുകളിൽ ബിജെപി യെ പരാജയപ്പെടുത്താനുള്ള നയം സ്വീകരിക്കാനുമാണ് സിസി തീരുമാനം. ന്യൂസ് ക്ലിക്കിന് എതിരായ പോലീസ് നടപടിയെ അതീവ രൂക്ഷമായ ഭാഷയിൽ കേന്ദ്രകമ്മിറ്റി വിമർശിച്ചു.

Advertisement