ന്യൂഡെല്‍ഹി.ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 8 ഇന്ത്യ ക്കാരുടെ,പൂർണ്ണ വിധി പകർപ്പ് ഇന്ന് ഇന്ത്യക്ക് ലഭിക്കും. വിശദമായ വിധിപ്പുകാർപ്പ് പരിശോധിച്ച ശേഷം തുടർ നീക്കങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.ഖത്തർ അപ്പീൽ കോടതിയെ സമീപിക്കുക എന്നതാണ് മുൻ നാവിക സേന ഉദ്യോഗസ്ഥർക്ക് മുന്നിലുള്ള ആദ്യ മാർഗം. അതു പരാജയപ്പെട്ടാൽ കാസേഷൻ കോടതിയെ സമീപിക്കാനാകും.
എല്ലാ അപ്പീലുകളും പരാജയപ്പെട്ടാൽ, ഖത്തർ അമീറിനെ സമീപിക്കുക എന്നത് മാത്രമാണ് മുന്നിലുള്ള വഴി.അപ്പീൽ നൽകുന്നതിന് മുമ്പായി തന്നെ ഉന്നത തലത്തിലുള്ള ആശയവിനിമയം നടത്താനാണ് വിദേശകാര്യമന്ത്രാലയം ആലോചിക്കുന്നത്. മുൻ നാവികസേന ഉദ്യോഗസ്ഥർക്ക് എതിരെ ചുമത്തിയിരിക്കുന്ന കേസുകൾ, എതിരെ ലഭിച്ച തെളിവുകൾ അടക്കമുള്ള വിശദമായ വിവരങ്ങൾ ലഭിച്ച ശേഷമേ തുടർ നടപടികൾ തീരുമാനിക്കൂ എന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.