വൻ വിവരചോർച്ച, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഡാറ്റാബേസിൽ നിന്ന്

Advertisement

ന്യൂഡെല്‍ഹി. വൻ വിവരചോർച്ച. 81.5 കോടി ഇന്ത്യക്കാരുടെ നിർണ്ണായക വിവരങ്ങൾ ഡാർക്ക് വെബിൽ പുറത്തുവന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിവരചോർച്ച

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഡാറ്റാബേസിൽ നിന്നാണ് വിവരങ്ങൾ ചോർന്നത്. ചോർന്ന വിവരങ്ങൾ ഡാർക്ക് വെബിൽ പുറത്തുവിട്ടത് ‘pwn0001’ — എന്ന ഹാക്കർ. ചോർച്ചയെക്കുറിച്ച് CBI അന്വേഷണം ആരംഭിച്ചു.

ആധാർ, പാസ്‌പോർട്ട് വിശദാംശങ്ങൾ, പേരുകൾ, ഫോൺ നമ്പറുകൾ, വിലാസങ്ങൾ എന്നിവയാണ് ചോർന്നത്. കോവിഡ്-19 പരിശോധനയ്ക്കായി ശേഖരിച്ച വിവരങ്ങളാണ്‌ പുറത്ത് വന്നതെന്ന് ഹാക്കർ.

Advertisement