ഇന്ദിരാ പ്രിയദർശിനിയുടെ 39 ആം രക്തസാക്ഷിത്വ ദിനമാചരിച്ച് രാജ്യം

Advertisement

ന്യൂഡെല്‍ഹി.മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ 39 ആം രക്തസാക്ഷിത്വ ദിനമാചരിക്കുകയാണ് ഇന്ന് രാജ്യം.ഒക്ടോബർ 31 രാഷ്ട്രീയ സങ്കൽപ് ദിവസ്
ആയി ആണ് ഇന്ദിരയുടെ രക്ത സാക്ഷിത്വം ആചരിക്കുന്നത്.ഇന്ദിരാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന ശക്തിസ്ഥലിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, കെസി വേണുഗോപാല്‍ തുടങ്ങിയ നേതാക്കൾ പുഷ്പാർച്ചന നടത്തി. ഇന്ദിര ഗാന്ധിക്ക് വെടിയേറ്റ സഫ്ദർ ജംഗ് റോഡിലെ ഒന്നാം നമ്പർ വസതിയിൽ നടന്ന പ്രാർത്ഥന യോഗത്തിൽ, മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, മല്ലികാർജ്ജുൻ ഖർഗെ, സോണിയ ഗാന്ധി, അശോക് ഗെഹ് ലോട്ട് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.