തനിക്കെതിരെ കേസെടുക്കാൻ പിണറായി വിജയനും രാഹുൽ ഗാന്ധിയും ഒന്നിച്ചു: രാജീവ് ചന്ദ്രശേഖർ

Advertisement

ന്യൂ ഡെൽഹി:
സമൂഹ മാധ്യമങ്ങളിലൂടെ മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ കേസ് എടുത്തതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേസെടുക്കാൻ രാഹുൽ ഗാന്ധിയും പിണറായി വിജയനും ഒന്നിച്ചെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ ആരോപണം. സൈബർ സെൽ ഉദ്യോഗസ്ഥന്റെ പരാതിക്ക് പിന്നാലെ കെപിസിസിയും കേന്ദ്രമന്ത്രിക്കെതിരെ പരാതിപ്പെട്ടിരുന്നു.

ദശാബ്ദങ്ങളായി ജമ്മു കാശ്മീരിൽ നിന്ന് പഞ്ചാബിലും കേരളത്തിലുമടക്കം നിരവധി നിഷ്‌കളങ്കരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ജീവനെടുത്ത എസ്.ഡി.പി.ഐ, പിഎഫ്‌ഐ, ഹമാസ് അടക്കമുള്ള തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യ സഖ്യത്തിലെ പങ്കാളികൾ ഒന്നിച്ചെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. അവരുടെ പ്രീണന ശ്രമം തുറന്നു കാട്ടിയതിന് പിന്നാലെയാണ് കേസ് എടുത്ത് പേടിപ്പിക്കാൻ ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.

Advertisement