മണിപ്പൂർ:
മണിപ്പൂരിൽ വീണ്ടും പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു. മോറെയിലാണ് സംഭവം. സബ് ഡിവിഷണൽ പോലീസ് ഓഫീസർ ചിങ്തം ആനന്ദാണ് വെടിയേറ്റ് മരിച്ചത്. മ്യാൻമർ അതിർത്തിയായ മോറെയിൽ നിർമാണത്തിലിരിക്കുന്ന ഹെലിപാഡിന്റെ സുരക്ഷാ ജോലിക്കിടെയാണ് ചിങ്തം ആനന്ദിന് വെടിയേറ്റത്. കുകി സായുധ ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം
പ്രാഥമിക പരിശോധനയിൽ ദൂരെ മറഞ്ഞിരുന്ന് ലോങ് റേഞ്ചിലാണ് വെടിയുതിർത്തെന്നാണ് റിപ്പോർട്ട്. പോലീസുദ്യോഗസ്ഥന്റെ കൊലപാതകം ഞെട്ടിക്കുന്നതാണെന്നും കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിലെത്തിച്ച് അർഹമായ ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രി ബിരേൻ സിംഗ് ട്വീറ്റ് ചെയ്തു.