മദ്യനയ അഴിമതിക്കേസിൽ അരവിന്ദ്  കേജ്​രിവാൾ ഇന്ന് ഇഡിക്ക്‌ മുൻപിൽ… കനത്ത സുരക്ഷയിൽ ഡൽഹി

Advertisement

ഡൽഹി മുഖ്യമന്ത്രി അരവിന്ദ്  കേജ്​രിവാൾ ഇന്ന് ഇഡിക്ക്‌ മുൻപിൽ ഹാജരാകും. മദ്യനയ അഴിമതിക്കേസിലാണ് രാവിലെ 11 മണിക്ക് കേജ് രിവാൾ ഇഡി ഓഫിസിൽ ഹാജരാകുക. അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹം നിലനിൽക്കെ, പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ഡൽഹി.
കേസിൽ നേരത്തെ കേജ് രിവാളിനെ സിബിഐ ചോദ്യംചെയ്തിരുന്നു. ഇഡി ആസ്ഥാനത്തും പാർട്ടി ഓഫിസ് പരിസരത്തും മുഖ്യമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന സിവിൽ ലൈൻസിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്‌ സിങ് മാൻ, ഡൽഹിയിലെയും പഞ്ചാബിലെയും മന്ത്രിമാർ മറ്റ് ജനപ്രതിനിധികൾ അനുഭാവികൾ എന്നിവർ കേജ്​രിവാളിന് പിന്തുണയുമായി അണിനിരക്കും. വസതിയിൽനിന്ന് പ്രകടനമായി ഇഡി ഓഫിസിലേക്ക് എത്താനാണ് നിലവിലെ ആലോചന. ആദ്യ സമൻസ് ആയതുകൊണ്ട് അറസ്റ്റെന്ന വലിയ സാഹസത്തിന് മുതിരില്ല എന്ന നിഗമനത്തിലാണ് പാർട്ടി കേന്ദ്രങ്ങൾ. എന്നാല്‍ തന്നെ അറസ്റ്റ് ഉണ്ടായേക്കുമെന്നും പ്രധാനപ്പെട്ട നേതാക്കൾ ഇതിനകം പറഞ്ഞു കഴിഞ്ഞു.
ഇസ്രയേൽ എംബസി കൂടി സ്ഥിതി ചെയ്യുന്ന മേഖല ആയതിനാൽ, ഒരുവിധത്തിലുള്ള പ്രതിഷേധത്തിനും പൊലീസ് അനുമതി നൽകില്ല. ഡൽഹിയിൽ മദ്യലൈസൻസ് നൽകാൻ വിവിധ ഇടപാടുകാരിൽനിന്ന് കോടികൾ കോഴിയായി വാങ്ങിയെന്നാണ് ഇഡിയും സിബിഐയും പറയുന്നത്. കേസിലെ പ്രതി ഇൻഡോ സ്പിരിറ്റ്‌ ഉടമ സമീർ മഹീന്ദ്രുവുമായി വിഡിയോ കോളിൽ സംസാരിച്ചെന്നും വിജയ് നായർ തന്റെ സ്വന്തം ആളാണെന്ന് കേജ്​രിവാൾ പറഞ്ഞെന്നുമാണ് ഇഡിയുടെ ആരോപണം.

Advertisement