രാജ്യത്തിൻറെ ചരിത്രം മാറ്റിമറിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ,കോൺഗ്രസിന്റെ ശ്രദ്ധ തെരഞ്ഞെടുപ്പിൽ മാത്രം, നിതീഷ് കുമാർ

Advertisement

പട്ന.ഇന്ത്യ സഖ്യത്തിൽ കോൺഗ്രസിനെ തുറന്ന് വിമർശിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ .മുന്നണിയോഗം വൈകുന്നത്തിലാണ് വിമർശനം. കോൺഗ്രസിന്റെ ശ്രദ്ധ തെരഞ്ഞെടുപ്പിൽ മാത്രമെന്നും നിതീഷ് കുറ്റപ്പെടുത്തി.അതേസമയം അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകൾ നിർണായകം ആണെന്ന് കോൺഗ്രസ് മറുപടി നൽകി

കോൺഗ്രസുമായി ഒന്നിച്ചു പോകാൻ എല്ലാവരും പ്രവർത്തിക്കുന്നു ,എന്നാൽ കോൺഗ്രസിന്റെ ശ്രദ്ധ തെരഞ്ഞെടുപ്പിൽ മാത്രമായി ഒതുങ്ങിയെന്നാണ് നിതീഷിന്റെ വിമർശനം.പ്രതിപക്ഷനിരയിലെ ഏറ്റവും വലിയ പാർട്ടിയായിട്ടും,രാജ്യത്തിൻറെ ചരിത്രം മാറ്റിമറിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ,കോൺഗ്രസിന്റെ ശ്രദ്ധ തെരഞ്ഞെടുപ്പിൽ ഒതുങ്ങിയതിനെയാണ് നിതീഷ് കുമാർ വിമർശിച്ചത്.പട്നയിലെ സിപിഐ പൊതുയോഗത്തിലാണ് നിതീഷ് കുമാറിന്റെ പരസ്യ വിമർശനം

പട്ന ,ബംഗളൂരു, മുംബൈ ,യോഗത്തിന് പിന്നാലെ നിശ്ചയിച്ച ഭോപ്പാലിലെ ഇന്ത്യ സഖ്യയോഗം കമൽനാഥിന്റെ നിർദ്ദേശത്തെത്തുടർന്ന് മാറ്റിവെച്ചിരുന്നു.മധ്യപ്രദേശ് രാജസ്ഥാൻ തെലങ്കാന സംസ്ഥാനങ്ങളിലെ സീറ്റ് നിർണയ ചർച്ചകളിലും ഇന്ത്യ സഖ്യത്തിൽ ഭിന്നത രൂപപ്പെട്ടിരുന്നു.അതേസമയം 2024 ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് വഴിതെളിയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നിര്‍ണകമാണെന്ന് കോൺഗ്രസ് വക്താവ് നസീർ ഹുസൈൻ മറുപടി നൽകി

പ്രതിപക്ഷ നിരയിൽ രൂപപ്പെട്ട ഭിന്നതയും പരസ്യ വിമർശനവും ഗൗരവത്തിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം കാണുന്നത്.

Advertisement