ഡൽഹി വിഷപുകയിൽ മുങ്ങി

Advertisement

ന്യൂഡെൽഹി.വിഷപുകയിൽ മൂടി ഡൽഹി.ഡൽഹി ആനന്ദ് വിഹാറിൽ വായു ഗുണനിലവാരസൂചിക അതീവ അപകട അവസ്ഥയായ 740 രേഖപ്പെടുത്തി.ഡൽഹിയുടെ പല പ്രദേശങ്ങളും പുകമഞ്ഞാൽ മൂടപ്പെട്ടു. വായു മലിനീകരണത്തെ തുടർന്ന് ആളുകൾക്ക് ശാരീരിക അവശതകൾ അനുഭവപ്പെട്ടു.കാറ്റിന്റെ വേഗത കുറഞ്ഞതും പഞ്ചാബിൽ വൈക്കോൽ കത്തിച്ചതും ആണ് വായു മലിനീകരണത്തിന്റെ പ്രധാന കാരണം.വരുന്ന 15 ദിവസത്തേക്ക് ഡൽഹിയിൽ ഡീസൽ ബസ്സുകളുടെ പ്രവേശനം നിരോധിച്ചു.വായു മലിനീകരണം ചെറുക്കുന്നതിനുള്ള നടപടികള്‍ക്കായി ഓരോ സോണിനും 20 ലക്ഷം രൂപ അനുവദിച്ചതായി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു

Advertisement