രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് സൂചന നല്‍കി നടി കങ്കണ റണൗട്ട്

Advertisement

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് സൂചന നല്‍കി ബോളിവുഡ് നടി കങ്കണ റണൗട്ട്. ഭഗവാന്‍ കൃഷ്ണന്‍ അനുഗ്രഹിച്ചാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കങ്കണ പറഞ്ഞു. ഗുജറാത്തിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ ദ്വാരകാധീഷ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു താരം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ശ്രീകൃഷ്ണന്‍ പ്രസാദിച്ചാല്‍ മത്സരിക്കുമെന്ന് റണാവത്ത് മറുപടി നല്‍കിയത്. അയോധ്യയില്‍ ശ്രീരാമ പ്രതിഷ്ഠ സാധ്യമാക്കിയ ബിജെപി സര്‍ക്കാരിനെ നടി പ്രശംസിച്ചു. ”ബിജെപി സര്‍ക്കാരിന്റെ ശ്രമഫലമായി, 600 വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യക്കാര്‍ക്ക് ഈ ദിവസം കാണാനായത്. മഹത്തായ ആഘോഷത്തോടെ ക്ഷേത്രം സ്ഥാപിക്കും. സനാതന ധര്‍മ്മത്തിന്റെ പതാക ലോകമെമ്പാടും ഉയരണം” എന്ന് കങ്കണ പറഞ്ഞു.

കടലിനടിയില്‍ മുങ്ങിയ ദ്വാരക നഗരത്തിന്റെ അവശിഷ്ടങ്ങള്‍ സന്ദര്‍ശിക്കാന്‍ തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കണമെന്നും റണാവത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ”ദ്വാരക ഒരു ദിവ്യ നഗരമാണെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. ഇവിടെ എല്ലാം അത്ഭുതകരമാണ്. എല്ലാ കണികകളിലും ദ്വാരകാധിഷ് ഉണ്ട്. അവനെ കാണുമ്പോള്‍ ഞാന്‍ അനുഗ്രഹീതനാകും. ഭഗവാനെ ദര്‍ശിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ജോലിയില്‍ നിന്ന് ഇടവേള ലഭിക്കുമ്പോഴെല്ലാം ഞാന്‍ വരും”- കങ്കണ പറഞ്ഞു.