യോഗത്തില്‍ സംഭവിച്ചത് ഇതാണ്, മഹുവ മൊയ്ത്രക്ക് മറുപടിയുമായി എത്തിക്സ് കമ്മിറ്റി

Advertisement

ന്യൂഡെല്‍ഹി.ചോദ്യക്കോഴ വിവാദം അന്വേഷിക്കുന്ന പാർലമെന്റിന്റെ എത്തിക്സ് കമ്മിറ്റി യോഗത്തിൽ, വ്യക്തിപരമായ ചോദ്യങ്ങൾ ചോദിച്ചെന്ന തൃണമൂൽ എം പി മഹുവ മൊയ് ത്ര യുടെ ആരോപണത്തിന് മറുപടിയുമായി കമ്മറ്റി അംഗങ്ങൾ രംഗത്ത് വന്നു. യോഗത്തിൽ മാഹുവ രണ്ടര മണിക്കൂർ ഓളം സംസാരിച്ചുവെന്നും, സമിതി അംഗങ്ങൾക്ക് കേൾക്കാൻ താല്പര്യമില്ലാതിരുന്നിട്ടും, തീർത്തും വ്യക്തിപരമായ കാര്യങ്ങളാണ് മഹുവ യോഗത്തിൽ വിശദീകരിച്ചതെന്ന് എത്തിക്‌സ് കമ്മിറ്റി അംഗവും ബി.ജെ.പി എം.പിയുമായ ഡോ. രാജ്ദീപ് റോയ് പറഞ്ഞു.

ഉച്ചഭക്ഷണത്തിനുശേഷം വ്യക്തി വിവരങ്ങൾ ചോദിക്കുന്നുവെന്ന് ആരോപിച്ച് മാഹുവ അനാവശ്യമായി ബഹളം ഉണ്ടാക്കുകയായിരുന്നു എന്നും, എംപി എന്ന നിലയിൽ വ്യക്തിപരം എന്നു പറഞ്ഞ് മറുപടി നൽകാതിരിക്കാൻ ആകില്ലെന്നും രാജ് ദീപ് റോയ് പറഞ്ഞു. അതേസമയം ആരോപണങ്ങൾ ഉയർന്ന വിഷയങ്ങളിലുള്ള ചോദ്യങ്ങൾ മാത്രമാണ് മഹുവയോട് ഉന്നയിച്ചത് എന്നും, ഉത്തരം പറയാതിരിക്കാനും അവസരം ഉണ്ടായിരുന്നെന്നും കമ്മറ്റി അധ്യക്ഷൻ വിനോദ് സോങ്കർ പറഞ്ഞു.

Advertisement