ഡല്‍ഹിയിലെ വായു മലിനീകരണം അപകട നിലയ്ക്ക് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ ലോകകപ്പ് മത്സരത്തിനും ഇത് ഭീഷണിയാകുന്നു. നാളെ ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന ബംഗ്ലാദേശ്- ശ്രീലങ്ക പോരാട്ടത്തിനാണ് വായു മലിനീകരണം അനിശ്ചിതത്വം തീര്‍ക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
എയര്‍ ക്വാളിറ്റി ഇന്‍ഡക്സില്‍ മോശം കാലാവസ്ഥാ മാര്‍ക്ക് തീവ്രതയിലാണ് കാണിക്കുന്നത്. വായുവിന്റെ ഭീഷണി മോശമായി തുടരുന്ന സാഹചര്യത്തിലും കളി നടക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇതു സംബന്ധിച്ച ഐസിസി തീരുമാനം നാളെ മാത്രമേ അറിയു.
നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പോരാട്ടം. ഇരു ടീമുകളുടേയും സെമി സാധ്യതകള്‍ അവസാനിച്ചതിനാല്‍ മത്സരത്തിനു വലിയ പ്രധാന്യമില്ല. എങ്കിലും ചാമ്പ്യന്‍സ് ട്രോഫി യോഗ്യത അടക്കം നിര്‍ണായകമായതിനാല്‍ മത്സര ഇരു ടീമുകള്‍ക്കും പ്രധാനമാണ്.
വായുവിന്റെ അപകടകരമായ അവസ്ഥ താരങ്ങളുടെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കുമെന്ന ആശങ്കയും ടീമുകള്‍ക്കുണ്ട്.