മലയാളി വനിതാ മാധ്യപ്രവർത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷവിധിയിൽ ഇന്ന് വാദം

Advertisement

ന്യൂഡെല്‍ഹി. ഡൽഹിയിൽ മലയാളി വനിതാ മാധ്യപ്രവർത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷവിധിയിൽ ഇന്ന് വാദം കേൾക്കും. ഡൽഹി സാകേത് കോടതിയാണ് കേസ് പരിഗണിക്കുന്നത്.പ്രതികളുടെ ഡൽഹിക്ക് അകത്തും പുറത്തുമുള്ള കുടുംബ പശ്ചാത്തലം അന്വേഷിച്ച് ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ഡൽഹി പോലീസിനോട് കോടതി നിർദേശിച്ചിരുന്നു.വാദത്തിനുശേഷം വിധി പ്രസ്താവിക്കുന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കും.

രവി കപൂർ, ബൽജീത്ത് സിങ്ങ് ,അമിത് ശുക്ള , അജയ് കുമാർ , അജയ് സേത്തി എന്നിവർ കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.ഹെഡ് ലൈൻസ് ടുഡെയിൽ ന്യൂസ് പ്രൊഡ്യൂസറായിരുന്ന സൗമ്യ വിശ്വനാഥൻ ജോലി കഴിഞ്ഞ് കാറിൽ മടങ്ങവെ 2008 സെപ്റ്റംബർ 30 ന് മോഷണ ശ്രമത്തിനിടെ വെടിയേറ്റു മരിക്കുകയായിരുന്നു.15 വർഷം നീണ്ട നിയമ പോരാട്ടത്തിൽ നീതി വൈകിപ്പോയെന്ന് സൗമ്യയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.

Advertisement