ന്യൂഡെല്‍ഹി.ഛത്തീസ്ഗഡിലെ 20 മണ്ഡലങ്ങളിലും മിസോറാമും ഇന്ന് വിധിയെഴുതും.ഛത്തീസ്ഗഡിൽ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഭൂരിഭാഗവും നക്സൽ ബാധ്യത പ്രദേശങ്ങളാണ്.അതീവ പ്രശ്നബാധിത മേഖലകളിൽ രാവിലെ എട്ടുമണിമുതൽ അഞ്ചുമണി വരെയും മറ്റും ഇടങ്ങളിൽ ഏഴ് മണി മുതൽ മൂന്നു മണി വരെയും ആണ് വോട്ടെടുപ്പ് നടക്കുക.
ആദ്യഘട്ടത്തില്‍ 223 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.മാവോയിസ്റ്റ് ഭീഷണി ഉളളതിനാല്‍ 60000 ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി മാത്രം സംസ്ഥാനത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.
മിസോറാമില്‍ 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ എംഎന്‍എഫും ഉം കോണ്‍ഗ്രസും സോറം പീപ്പിള്‍സ് മൂവ്മെന്‍റു മാണ് മത്സരരംഗത്ത്.174 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഇവരില്‍ 16 വനിതാ സ്ഥാനാര്‍ത്ഥികളുമുണ്ട്.എട്ടു ലക്ഷത്തിലധികം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.രാവിലെ 7 മണി മുതൽ 4 മണി വരെയാണ് സംസ്ഥാന വോട്ടെടുപ്പ് നടക്കുക