മിസോറാമിലും ഛത്തീസ്ഗഡിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പൂർത്തിയായി,

Advertisement

ന്യൂഡെല്‍ഹി.മിസോറാമിലും ഛത്തീസ്ഗഡിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പൂർത്തിയായി. മിസോറാമിൽ 69.87 % വും ഛത്തീസ്ഗഡിൽ 60.92 % വും പോളിംഗ് രേഖപ്പെടുത്തി.
ഛത്തീസ്ഗഡിൽ കനത്ത സുരക്ഷ ക്രമീകരണങ്ങള്ക്കി‍ടയിലും
മാവോയിസ്റ്റ് ഏറ്റുമുട്ടൽ. മിസോറാമിൽ എം എൻ എഫ് വീണ്ടും അധികാരത്തിൽ എത്തുമെന്ന് മുഖ്യമന്ത്രി സോറംതംഗ പ്രതികരിച്ചു.തന്റെ പത്തു വർഷത്തെ ഭരണത്തിൽ രാജ്യത്ത് അഴിമതികൾ അവസാനിച്ചെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി.

മിസോറാമിൽ രാവിലെ 7 മണിമുതൽ 4 വരെയാണ് പോളിംഗ് സമയം നിശ്ചയിച്ചിരുന്നതെങ്കിലും 5 മണിയോടെയാണ് വോട്ടെടുപ്പ് പൂർത്തിയത്
മിസോ നാഷണല്‍ ഫ്രണ്ട് – സോറം പീപ്പിള്‍സ് മൂവ്മെന്‍റ് – കോൺഗ്രസ് എന്നിവർ തമ്മിലുള്ള കടുത്ത ത്രികോണ മത്സരം വോട്ടെടുപ്പിലും പ്രതിഫലിച്ചു.
40 സീറ്റുകളിൽ 23 ഇടത്ത് മാത്രമാണ് ഇത്തവണ ബിജെപി സ്ഥാനാർത്ഥികൾ മത്സരിച്ചത്.

എട്ടര ലക്ഷത്തിലേറെ വോട്ടർമാരുള്ള സംസ്ഥാനത്ത് 87 ശതമാനം ക്രിസ്ത്യൻ വിഭാഗക്കാരാണ്.
മണിപ്പൂർ സംഘർഷം പ്രധാന പ്രചരണമായ തിരഞ്ഞെടുപ്പാണ് മിസോറാമിലെത്.
സംസ്ഥാനത്ത്‌ തൂക്കു മന്ത്രിസഭ ഉണ്ടാകില്ലെന്നും, മിസോ നാഷണല്‍ ഫ്രണ്ട് തന്നെ ഭരണം നിലനിർത്തും എന്നും മുഖ്യമന്ത്രി സോറംതംഗ പറഞ്ഞു.

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് സ്വാധീന മേഖലകളായ 20 മണ്ഡലങളിൽ നടന്ന ആദ്യഘട്ടത്തിൽ വോട്ടെടുപ്പിൽ കനത്ത സുരക്ഷ ക്രമീകരണ ക്കിടയിലും മാവോയിസ്റ്റ് ആക്രമണം ഉണ്ടായി.

സുഖ് മയിൽ സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെ യുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 4 സൈനികർക്ക് പരു ക്കേറ്റു.

തോണ്ടമാർക മേഖലയിൽ പോളിംഗ്ബൂത്തിന് സമീപം മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടി ത്തെറിച്ചു, സിആര്‍പിഎഫ്, കോബ്ര വിഭാഗത്തിലെ ഇൻസ്പെക്ടർ ശ്രീകാന്തിനു പരുക്ക് ഏറ്റു.

പ്രചരണം അവസാന ഘട്ടത്തിലേക്ക് കടന്ന മധ്യപ്രദേശിലെ പ്രചാരണ റാലിയിൽ, തന്റെ പത്തുവർഷം നീണ്ട ഭരണത്തിൽ ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതികൾ അവസാനിച്ചുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഛത്തീസ്ഗട്ടിലെ രണ്ടാംഘട്ട മണ്ഡലങ്ങളിലേക്കും, മധ്യപ്രദേശ് നിയമസഭയിലേക്കും വോട്ടെടുപ്പ് നവംബർ 17 ന് നടക്കും.

Advertisement