ന്യൂഡെല്‍ഹി. മാധ്യമപ്രവർത്തകരുടെ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി സുപ്രിം കോടതി. ഉപകരണങ്ങൾ തോന്നും പോലെ പരിശോധന നടത്താനോ പിടിച്ചെടുക്കാനോ ആവില്ലെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.
എങ്ങനെ പരിശോധന നടത്താം. എന്താെക്കെ പിടിച്ചെടുക്കാം, എപ്പോൾ പിടിച്ചെടുക്കാം തുടങ്ങിയ വ്യക്തമായ മാർഗ്ഗനിർദ്ദേശം തയ്യാറാക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നല്കി. ഭരണകൂടം അന്വേഷണ ഏജൻസികൾ ആയി മാറുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
മാധ്യമപ്രവർത്തകരുടെ ഫോണും കംപ്യൂട്ടറടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുക്കുന്ന സംഭവങ്ങൾക്കെതിരെ ഫൌണ്ടേഷൻ ഫോർ
മിഡിയ പ്രൊഫഷണൽസ് നല്കിയ ഹർജിയിലാണ് കോടതി നിലപാട് അറിയിച്ചത്.മാധ്യമപ്രവർത്തകർക്ക് വാർത്താസ്രോതസ് സംരക്ഷിക്കാനുള്ള അവകാശമുണ്ട്, സ്വകാര്യത മൗലിക അവകാശമാണെന്നും സുപ്രീംകോടതി ഓർമ്മപ്പെടുത്തി.
Home News Breaking News മാധ്യമപ്രവർത്തകരുടെ ഉപകരണങ്ങൾ തോന്നും പോലെ പരിശോധന നടത്താനോ പിടിച്ചെടുക്കാനോ ആവില്ല, സുപ്രീംകോടതി