മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്, ഏഴ് പേര്‍ക്ക് പരുക്കേറ്റു

Advertisement

ഇംഫാല്‍ .സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ വെടിവെപ്പില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു. സൈനികന്റെ അമ്മയടക്കം നാല് പേരെ കലാപകാരികള്‍ തട്ടിക്കൊണ്ടുപോയ സാഹചര്യത്തിലാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താന്‍ അടിയന്തര നടപടി വേണമെന്ന് കരസേന ആവവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഇംഫാലില്‍ രാജ്ഭവന് സമീപമുള്ള ഐആര്‍ബി ക്യാമ്പിലേക്ക് കലാപകാരികള്‍ ഇരച്ചുകയറി ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമം നടത്തിയിരുന്നു

ജനക്കൂട്ടത്തിന് നേര്‍ക്ക് പോലീസ് നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇംഫാലില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മൊറേയില്‍ പോലീസുകാരന്‍ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തിരുന്നു. കൊലപാതകത്തിന് പിന്നില്‍ കുക്കി സായുധ വിഭാഗമാണെന്നാണ് വിവരം.

file picture