വന്ദേഭാരതിന് പിന്നാലെ വന്ദേ സാധാരൺ ട്രെയിനുമായി റെയിൽവേ; പരീക്ഷണ ഓട്ടം ആരംഭിച്ചു

Advertisement

ന്യൂ ഡെൽഹി :
ഇന്ത്യൻ റെയിൽവേ ട്രാക്കുകളിലെ ആഡംബരത്തിന്റെ പര്യായമാണ് വന്ദേഭാരത്. എന്നാൽ ടിക്കറ്റ് നിരക്കുകൾ സാധാരണക്കാർക്ക് അത്രയ്ക്കും താങ്ങാനാകുന്നതല്ല. ഇതിന് പരിഹാരം കാണാനൊരുങ്ങുകയാണ് റെയിൽവേ. വന്ദേഭാരത് മാതൃകയിൽ സാധാരണക്കാർക്ക് വേണ്ടി വന്ദേ സാധാരൺ ട്രെയിൻ ഓടിക്കാനുള്ള നീക്കത്തിലാണ് റെയിൽവേ. ഇതും സെമി ഹൈസ്പീഡ് ട്രെയിനാകും.

വന്ദേ സാധാരൺ ട്രെയിനിന്റെ ട്രയൽ റൺ ആരംഭിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ വഡോദരയിൽ എത്തിയ ട്രെയിനിന്റെ ചിത്രങ്ങൾ വൈറലാണ്. മണിക്കൂറിൽ 130 കിലോമീറ്റർ വേഗത തന്നെയാകും ഈ ട്രെയിനും ഉണ്ടാകുക. 22 കോച്ചുകളും ഓട്ടോമാറ്റിക് വാതിലുകളുമുണ്ടാകും. നോൺ എസി ത്രീ ടയർ സ്ലീപ്പർ ട്രെയിനുകളാകും ഇത്. നിരക്കും കുറവായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ

Advertisement