ചെന്നൈ:
തമിഴ്നാട്ടിലും പുതുച്ചേരിയിലും എൻഐഎ റെയ്ഡ്. ചെന്നൈയിൽ മൂന്ന് ബംഗ്ലാദേശി പൗരൻമാർ പിടിയിലായി. ഷബാബുദ്ദീൻ, മുന്ന, മിയാൻ എന്നിവരാണ് പിടിയിലായത്. ത്രിപുരയിലെ മേൽവിലാസത്തിൽ എടുത്ത വ്യാജ ആധാർ കാർഡുകളും ഇവരിൽ നിന്ന് കണ്ടെത്തി.
ചെന്നൈയിൽ മൂന്നിടങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. ഉത്തരേന്ത്യക്കാരെന്ന വ്യാജേനയാണ് മൂന്ന് പേരും ഇവിടെ താമസിച്ചിരുന്നത്. ഇവർക്ക് നിരോധിക്കപ്പെട്ട സംഘടനകളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.