അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട പൊതുപ്രവർത്തകർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കേസ്: സുപ്രിം കോടതി വിധി ഇന്ന്

Advertisement

ന്യൂ ഡെൽഹി:
അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട പൊതുപ്രവർത്തകർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്ന ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും.ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യയയാണ് ഹർജി നൽകിയത്. കേസിൽ ശിക്ഷിക്കപ്പെട്ട പൊതുപ്രവർത്തകർക്ക്
ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്ന് അമികസ് ക്യൂറി നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ശിക്ഷിക്കപ്പെട്ടവര്‍ ആറ് വര്‍ഷത്തെ വിലക്കിന് ശേഷം മത്സരിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ പരാമർശം.ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വിധി പറയുക

Advertisement