ഡൽഹിയിൽ വായൂ മലിനീകരണം: കൃത്രിമ മഴ; കാൺപൂർ ഐ ഐ ടി റിപ്പോർട്ട് ഇന്ന്

Advertisement

ന്യൂ ഡെൽഹി :
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പഞ്ചാബിൽ മാത്രം രണ്ടായിരത്തിലധികം കാർഷിക അവശിഷ്ടങ്ങൾ തീയിട്ട സംഭവം റിപ്പോർട്ട് ചെയ്തു.വരും ദിവസങ്ങളിൽ വായുമലിനീകരണം അതിരൂക്ഷമാകുമെന്ന് റിപ്പോർട്ടുകൾ.ഗാസിയബാദ് ഗ്രേറ്റർ നോയിഡ , ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ സ്ഥിതി സങ്കീർണമാണ്.കൃത്രിമ മഴ പെയ്യിക്കുന്നത് സംബന്ധിച്ച് ഐ ഐ ടി കാൺപൂർ ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.സർക്കാർ ഈ റിപ്പോർട്ട് നാളെ സുപ്രീംകോടതിക്ക് മുൻപാകെ നൽകും. കോണാട്ട് പ്ലേസിൽ സ്ഥാപിച്ചിരുന്ന സമോഗ് ടവറിന്റെ പ്രവർത്തനം ഇന്നലെ മുതൽ വീണ്ടും ആരംഭിച്ചു.ഇന്നുമുതൽ 18 വരെ ഡൽഹിയിലെ സ്കൂളുകൾക്ക് ശൈത്യകാല അവധിയാണ്

Advertisement