സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായി സുരേഷ് ​ഗോപി ചുമതലയേറ്റു

Advertisement

കൊൽക്കത്ത: സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ചുമതലയേറ്റ് നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപി. മൂന്നു വർഷത്തേക്കാണ് നിയമം. ചുമതലയേറ്റ വിവരം സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് പങ്കുവച്ചത്. 
ചുമതലയേറ്റെടുത്തതിനു പിന്നാലെ സുരേഷ് ​ഗോപി ഇൻസ്റ്റിറ്റ്യൂട്ട് കൗൺസിലുമായും കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയവുമായും ധനമന്ത്രാലയവുമായും ചർച്ചകൾ നടത്തി. ഇൻസ്റ്റിറ്റ്യൂട്ടിന് ഉള്ളിൽ നിന്നുള്ള സെൽഫിയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. 
മാസങ്ങൾക്ക് മുൻപാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ സുരേഷ് ​ഗോപിയെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിക്കുന്നത്.

Advertisement