ഡൽഹി വായു മലിനീകരണം രൂക്ഷമായി തുടരുന്നു.ഇന്നലെ വൈകിട്ടോടെ ഡൽഹിയുടെ പല പ്രദേശങ്ങളിലും പുകമഞ്ഞ് രൂപപ്പെട്ടു.വായു മലിനീകരണത്തിന്റെ 38% കാർഷിക അവശിഷ്ടങ്ങൾ കത്തിച്ചതാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോർട്ട്.സുപ്രീംകോടതി ഇടപെടൽ ഉണ്ടായിട്ടും പഞ്ചാബിൽ വ്യാപകമായി കാർഷിക അവശിഷ്ടങ്ങൾക്ക് തീയിട്ടു.കൃത്രിമ മഴ പെയ്യിക്കുന്നതുമായി ബന്ധപ്പെട്ട കാൺപൂർ ഐഐടിയിൽ നിന്നുള്ള റിപ്പോർട്ട് ഇന്ന് ഡൽഹി സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിക്കും.അനുമതി ലഭിച്ചാൽ ഈ മാസം 20 21 തീയതികളിൽ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിപ്പിക്കും.ദീപാവലിക്ക് ശേഷം സ്ഥിതി രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.