ന്യൂ ഡെൽഹി :
തൃണമൂൽ നേതാവ് മഹുവ മൊയ്ത്രക്കെതിരായ റിപ്പോർട്ട്, പാർലിമെന്റ് എത്തിക്സ് കമ്മിറ്റി ഇന്ന് സ്പീക്കർ ഓം ബിർളക്ക് സമർപ്പിക്കും.കമ്മിറ്റിയുടെ ശുപാർശകൾ പാലിക്കാനായി സഭ പാലിക്കേണ്ട നടപടിക്രമങ്ങളും റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. മാഹുവയുടേത് ഗുരുതരമായ വീഴ്ചയാണെന്നും, ഉടൻ അയോഗ്യ ആക്കണമെന്നുമാണ് സമിതിയുടെ ശുപാർശ.റിപ്പോർട്ടിൽ തുടർ നടപടികൾ സംബന്ധിച്ച് സ്പീക്കർ തീരുമാനമെടുക്കും.റിപ്പോർട്ട് വരുന്ന ശീതകാല സമ്മേളനത്തിൽ തന്നെ സഭയിൽ അവതരിപ്പിക്കും. എത്തിക്‌സ് കമ്മിറ്റിയുടെ ശിപാർശ അംഗീകരിക്കാനുള്ള പ്രമേയം ലോക്‌സഭ ഭൂരിപക്ഷത്തോടെ അംഗീകരിച്ചാൽഉടൻ മാഹുവ അയോഗ്യയാകും. പരാതിനൽകിയവരെയും, പിന്തുണച്ചവരെയും, ആരോപണവിധേയരെയും ക്രോസ് വിസ്താരം ചെയ്യണമെന്ന ചട്ടം മാഹുവയുടെ കാര്യത്തിൽ പാലിക്കപെട്ടില്ല എന്ന് ആരോപണമുണ്ട്. റിപ്പോർട്ട് പ്രിവിലേജ് കമ്മറ്റിക്ക് വിടണമെന്ന് ആവശ്യപ്പെടാൻ പ്രതിപക്ഷത്തിന് കഴിയും.
Home News Breaking News മഹുവ മൊയ്ത്രയ്ക്ക് എതിരായ പാർലമെൻ്റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് ലോക്സഭാ സ്പീക്കർക്ക് നൽകും