പ്രീണന രാഷ്ട്രീയമാണ് കോൺഗ്രസ് ലക്ഷ്യം;പ്രധാനമന്ത്രി

Advertisement

രാജസ്ഥാനിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി.കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയം രാജസ്ഥാന്റെ സംസ്‌കാരത്തിനും പൈതൃകത്തിനും ഭീഷണിയാണെന്ന് ഉദയ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.വോട്ടെടുപ്പിനായി രാജസ്ഥാനിലെ ഉൾഗ്രാമങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിംഗ് ബൂത്തുകൾ സ്ഥാപിച്ചു.ബാർമറിലെ ഗ്രാമത്തിൽ 35 വോട്ടർമാർക്ക് വേണ്ടിയാണ് പോളിംഗ് ബൂത്ത് സ്ഥാപിച്ചത്.സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവ് രാമേശ്വർ ദധിച്ച് ബിജെപിയിൽ ചേർന്നത് കോൺഗ്രസിന് തിരിച്ചടിയായി.രാജസ്ഥാനിൽ മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കാനാണ് തൻ ബിജെപിയിൽ ചേർന്നതെന്നാണ് രാമേശ്വരിന്റെ പ്രതികരണം.തെലങ്കാനയിൽ 5 സ്ഥാനാർത്ഥികളെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു.തെലങ്കാനയിൽ കോൺഗ്രസ് 75 മുതൽ 78 സീറ്റ് വരെ നേടുമെന്ന് എംപി ഉത്തം കുമാർ റെഡ്ഡി പ്രതികരിച്ചു.

Advertisement