കഴിഞ്ഞ ദിവസമാണ് സണ്ണി ലിയോണി തന്റെ വീട്ടുജോലിക്കാരിയുടെ മകളെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് ഒരു കുറിപ്പ് പങ്കുവച്ചത്. കുട്ടിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് താരം 50,000 രൂപ പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോള്‍ സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് താരം. കാണാതായ കുട്ടിയെ കണ്ടെത്തിയിരിക്കുകയാണ്.
അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള കുട്ടിയുടെ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. കണ്ടെത്തി, ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം കിട്ടി.- എന്നാണ് താരം കുറിച്ചത്. ദൈവം വലിയവനാണ്, ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ. കുട്ടിയുടെ കുടുംബത്തനുവേണ്ടി മുംബൈ പൊലീസിന് നന്ദി പറയുന്നു. അനുഷ്കയെ നഷ്ടപ്പെട്ട് 24 മണിക്കൂറില്‍ ഞങ്ങള്‍ക്ക് കുഞ്ഞിനെ തിരിച്ചുകിട്ടി. പോസ്റ്റ് ഷെയര്‍ ചെയ്ത് വൈറലാക്കിയതിന് എന്നെ സ്നേഹിക്കുന്ന എല്ലാവര്ക്കും നന്ദി. – സണ്ണി കുറിച്ചു.