രാജസ്ഥാൻ: ദൗസയിൽ നാല് വയസ്സുള്ള ദളിത് പെൺകുട്ടിയെ പോലീസുദ്യോഗസ്ഥൻ മദ്യം നൽകി ബലാത്സംഗം ചെയ്തു. സംഭവത്തിൽ എസ് ഐയായ ഭൂപേന്ദ്ര സിംഗിനെ പോലീസ് കസ്റ്റഡിയിലെടുത്തു. താൻ താമസിക്കുന്ന വാടക വീട്ടിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുവന്നായിരുന്നു ക്രൂര പീഡനം. സംഭവത്തിൽ ദൗസയിൽ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.
പ്രദേശവാസികൾ രാഹുവാസ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ബിജെപി എംപി കിരോടി ലാൽ മീരയുടെ നേതൃത്വത്തിലായിരുന്നു പോലീസ് സ്റ്റേഷൻ ഉപരോധം. പോലീസ് തന്നെ ഇത്തരം ക്രൂരതകൾ നടത്തുന്നത് അശോക് ഗെഹ്ലോട്ട് സർക്കാരിന്റെ പിടിപ്പ് കേട് കൊണ്ടാണെന്ന് ബിജെപി എംപി കുറ്റപ്പെടുത്തി. ഭൂപേന്ദ്ര സിംഗിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.