ഹരിയാന. മദ്യദുരന്തത്തിൽ മരണം 14 ആയി.വ്യാജ മദ്യം തയ്യാറാക്കാൻ ഉപയോഗിച്ച 14 ഡ്രമ്മുകൾ പൊലീസ് കണ്ടെടുത്തു.കേസിൽ നാലു പേരെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു. മുഖ്യപ്രതികൾ ഒളിവിൽ.ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഹരിയാന യമുനാഗറില്‍ വ്യാജ മദ്യ ദുരന്തമുണ്ടായത്.
മദ്യ ദുരന്തത്തിൽ മരിച്ചവരിൽ 12 പേർ യമുനാ നഗർ സ്വദേശികളും രണ്ടുപേർ അംബാല സ്വദേശികളുമാണ്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിൽ മദ്യം കഴിച്ച ഇവർക്ക് ആദ്യം ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു.ചികിത്സയിലിരുന്നവരിൽ അഞ്ചുപേർ ആദ്യം മരിച്ചു.മരണത്തിൽ പിന്നിൽ മദ്യദുരന്തമാണെന്ന് അറിയാത്തത് കാരണം ഇവരുടെ മൃതദേഹം കുടുംബങ്ങള്‍ പൊലീസില്‍ അറിയിക്കാതെ സംസ്‌കരിച്ചു.മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടവും നടന്നിട്ടില്ല.ദുരൂഹമരണങ്ങൾ മദ്യദുരന്തം മൂലം എന്ന് പോലീസ് അന്വേഷണത്തിലാണ് കണ്ടെത്തിയത്.
നിരവധി പേർ ഇപ്പോഴും ചികിത്സയിൽ കഴിയുന്നു.കേസുമായി ബന്ധപ്പെട്ട് എട്ടോളം പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്ത വരികയാണ്.പ്രധാന പ്രതികളായ കപിൽ പണ്ഡിറ്റ്,അങ്കിത് എന്നിവർ ഒളിവിലാണ്.പല സ്ഥലങ്ങളിലുമായി നടത്തിയ തെരച്ചിലിൽ നിരവധി സുപ്രധാന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് യമുനാനഗർ എസ്പി ഗംഗാ റാം പുനിയ പറഞ്ഞു.വ്യാജ മദ്യം തയ്യാറാക്കാൻ ഉപയോഗിച്ച 14 ഡ്രമ്മുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.സംഭവത്തെ ബിജെപി സർക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് കോൺഗ്രസ് അടക്കമുളള പ്രതിപക്ഷ പാർട്ടികൾ…