ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതി അനൂജ് കേശ്വാനിക്ക് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കി. മയക്കുമരുന്ന് കേസില്‍ മൂന്ന് വര്‍ഷം മുമ്പ് കേശ്വാനി അറസ്റ്റിലായിരുന്നു.
2020 ജൂണ്‍ 14നാണ് സുശാന്ത് സിംഗിനെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് കേസില്‍ അന്വേഷണം നടത്തുന്നത്. താരത്തിന് മയക്കുമരുന്ന് എത്തിച്ചത് അടുപ്പമുള്ളവരാണെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജന്‍സി വ്യാപക അന്വേഷണം ആരംഭിച്ചത്.
നടി റിയ ചക്രവര്‍ത്തിയും സഹോദരന്‍ ഷോവിക്കും ഉള്‍പ്പെടെ 36 പേരാണ് കേസിലെ പ്രതികള്‍. റിയ ചക്രവര്‍ത്തിക്കും മറ്റ് 33 പ്രതികള്‍ക്കും വിവിധ കോടതികള്‍ നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്‍സിബി റെയ്ഡിനിടെ കേശ്വാനിയുടെ വസതിയില്‍ നിന്ന് വാണിജ്യ അളവിലുള്ള മയക്കുമരുന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേശ്വാനിക്ക് കസ്റ്റഡിയില്‍ തുടര്‍ന്നത്.
കേസിലെ മറ്റൊരു പ്രതിയായ ജിതേന്ദ്ര ജെയിന് ഡിസംബറില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് മറ്റൊരു പ്രതിയായ മുഹമ്മദ് അസം ജുമ്മന്‍ ഷെയ്ഖിനും ജാമ്യം ലഭിച്ചിരുന്നു.