ഹരിയാന:
ഹരിയാനയിലെ യമുനാ നഗറിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. ബുധനാഴ്ചയാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യം കുടിച്ച് അവശരായ പലരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
അന്വേഷണത്തിന്റെ ഭാഗമായി വ്യാജ മദ്യം കഴിച്ചവരുടെ വീട്ടിലെത്തി കുപ്പികളും മറ്റ് നിർണായക തെളിവുകളും ശേഖരിച്ചിട്ടുണ്ട്. വ്യാജമദ്യം അനധികൃതമായി നിർമിച്ചതാണെന്ന് കണ്ടെത്തയിട്ടുണ്ട്. അംബാല ജില്ലയിലെ മുല്ലാന എന്ന പ്രദേശത്ത് ഇതുമായി ബന്ധപ്പെട്ട് പ്രത്യേക എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഏഴ് പ്രതികളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ രണ്ട് പേർ മദ്യം നിർമിക്കുന്നവരും ബാക്കിയുള്ളവർ വിതരണം ചെയ്യുന്നവരുമാണ്.