ഇത് രാജ്യത്തിനാകെ അഭിമാനം! ഗിന്നസ് റെക്കോർഡിട്ട ദീപോത്സവം, 22 ലക്ഷം ദീപങ്ങൾ ഒന്നിച്ച് തെളിഞ്ഞു, മനോഹരം ഈ കാഴ്ച

Advertisement

ലഖ്നൗ: രാജ്യമാകെ ദീപാവലിയുടെ ആഘോഷ തിരക്കിലാണ്. അതിനിടയിലാണ് രാജ്യത്തിനാകെ അഭിമാനമായൊരു ദീപോത്സവത്തിൻറെ വാർത്ത പുറത്തുവരുന്നത്.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അയോധ്യയിൽ തെളിഞ്ഞ ദീപോത്സവം ഗിന്നസ് റെക്കോർഡിലേക്കാണ് ഇടം സ്വന്തമാക്കിയത്. 22 ലക്ഷം ദീപങ്ങളാണ് അയോധ്യയിൽ തെളിഞ്ഞത്. സരയൂ നദിക്കരയിലെ 51 ഘാട്ടുകളിലായിട്ടായിരുന്നു ഗിന്നസ് റെക്കോർഡിട്ട ദീപോത്സവം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഗിന്നസ് അധികൃതരിൽ നിന്നും സാക്ഷ്യപത്രം ഏറ്റുവാങ്ങി. ദീപോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും അരങ്ങേറി.