നീലഗിരി.തമിഴ്നാട് നീലഗിരിയിൽ വീട്ടിനുളളിൽ പുലി കുടുങ്ങി. 26 മണിക്കൂറോളമാണ് പുലി വീട്ടിനുള്ളിൽ തുടർന്നത്. കൂനൂരിലാണ് സംഭവം. വളർത്തു നായയെ പിന്തുടർന്നെത്തിയ പുലി പടക്കത്തിന്റെ ശബ്ദം കേട്ട് വീട്ടിനുള്ളിൽ കയറുകയായിരുന്നു. മറ്റൊരു മുറിയിൽ കയറി വാതിലടച്ച വീട്ടുകാരെ മണിക്കൂർ ശ്രമിച്ചാണ് അഗ്നി രക്ഷാ സേനയും വനപാലകരും ചേർന്ന് പുറത്തെത്തിച്ചത്. പുലി യെ പിടികൂടാനുള്ള ശ്രമത്തിനിടെ അഗ്നി രക്ഷാ സേനയിലെയും വനപാലക സംഘത്തിലും ഉൾപ്പെട്ട ഏഴുപേർക്ക് പരുക്കേറ്റു.