ഡൽഹിയിൽ വായു മലിനീകരണം ഗുരുതര നിലയിലേക്ക്

Advertisement

ന്യൂഡെല്‍ഹി.ഡൽഹിയിൽ വായു മലിനീകരണം ഗുരുതര നിലയിലേക്ക്. എയർ ക്വാളിറ്റി ഇൻഡക്സ് 400ന് മുകളിലേക്ക് കുത്തനെ ഉയർന്നു.പലയിടത്തും പുക മഞ്ഞ് രൂപപ്പെട്ടു.നിരോധനം ലംഘിച്ച് പടക്കം പൊട്ടിച്ചത് സ്ഥിതി സങ്കീർണമാക്കി.

ഡൽഹിയിലെ ആർ.കെ പുരം,പഞ്ചാബ് ബാഗ്,ഐ ടി ഒ,ജനക്പുരി എന്നിവിടങ്ങളിൽ 400ന് മുകളിലാണ് വായു ഗുണനിലവാരം സൂചിക രേഖപ്പെടുത്തിയത്.ദീപാവലി ആഘോഷത്തിൽ രാജ്യതലസ്ഥാനത്ത് നിരോധനം ലംഘിച്ച് പടക്കം പൊട്ടിച്ചത് സ്ഥിതി വഷളാക്കി.ഇന്നലെ വൈകിട്ടോടെ പലയിടത്തും ശകതമായ പുകമഞ്ഞ് രൂപപ്പെട്ടു. കർശന നിർദ്ദേശം മറികടന്ന് പഞ്ചാബിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിച്ചു.

മലിനീകരണം കണക്കിലെടുത്ത് ഡൽഹി ആർഎംഎൽ ഹോസ്പിറ്റലിൽ പ്രത്യേക ഒ.പി.വിഭാഗം തുറന്നു.ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പ്രത്യേക വിഭാഗം ഇതിനായി തയ്യാറാക്കിയത്.ദീപാവലിക്ക് ശേഷം സ്ഥിതി മോശമാകുമെന്ന് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ നേരത്തെ വിലയിരുത്തിയിരുന്നു.കർശന നടപടിയിലേക്ക് ഉടൻ കടക്കുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു.പടക്കം പൊട്ടിക്കുന്നതിനെ ബിജെപി പ്രോത്സാഹിപ്പിച്ചെന്നാണ് ആംആദ്‌മിയുടെ ആരോപണം.നിരോധനം നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് ബിജെപിയും കുറ്റപ്പെടുത്തി.

Advertisement