ഉത്തരകാശി,ഉത്തരാഖണ്ഡിൽ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ കുടുങ്ങിക്കിടക്കുന്ന 40 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം നാലാം ദിനത്തിൽ.തൊഴിലാളികൾ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് 78 മണിക്കൂർ പിന്നിട്ടു.തൊഴിലാളികളെ രക്ഷപ്പെടുത്താനായി തുരങ്കത്തിലെ മണ്ണിനുള്ളിലൂടെ വലിയ ഇരുമ്പു പൈപ്പുകൾ കടത്തിവിടുന്ന ജോലികൾ തുടരുകയാണ്.പാറക്കഷണങ്ങളുൾപ്പെടെ തുരന്ന് മൂന്നടി വ്യാസമുള്ള പൈപ്പ് സ്ഥാപിച്ച് അത് വഴി തൊഴിലാളികളെ രക്ഷപ്പെടുത്താനാണ് ശ്രമം.ദേശീയ- സംസ്ഥാന ദുരന്തനിവാരണ സേനയും പോലീസും ചേർന്ന് സംയുക്തമായാണ് രക്ഷാപ്രവർത്തനം
Home News Breaking News തുരങ്കം തകർന്നു കുടുങ്ങിക്കിടക്കുന്ന 40 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം നാലാം ദിനത്തിൽ