ഭോപാല്‍. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും അവസാനം മണിക്കൂറുകളില്‍ വാശിയേറിയ പ്രചരണമാണ്, ബിജെപിയും കോൺഗ്രസും തമ്മിൽ നടക്കുന്നത്. രണ്ടു പാർട്ടികളുടെയും പ്രധാന നേതാക്കൾ എല്ലാം പ്രചരണത്തിനായി സംസ്ഥാനത്ത് ഉണ്ട് . പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ സർവ്വേകൾ കോണ്‍ഗ്രസിന് മുൻ
തൂക്കം പ്രവചിച്ചിരുന്നു, പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുൻനിർത്തിയുള്ള പ്രചരണത്തിലൂടെ ഇതിനെ മറികടക്കാൻ കഴിഞ്ഞു എന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഇന്നു വൈകിട്ട് അഞ്ചുമണിക്ക് പരസ്യപ്രചരണം അവസാനിക്കും, നിശബ്ദ പ്രചാരണത്തിന് ശേഷം വെള്ളിയാഴ്ച ജനങ്ങൾ പോളിംഗ് ബൂത്തുകളിൽ എത്തും.