നാടിനെ നടുക്കിയ യുവാക്കൾക്ക് ‘പണി’! ബൈക്കിൽ ചീറിപ്പാഞ്ഞ് റോക്കറ്റ്, മാലപ്പടക്കം, അമിട്ട് പൊട്ടിക്കലും; വീഡിയോ

Advertisement

ചെന്നൈ: ദീപാവലി ദിനത്തിൽ നാടിനെ നടുക്കി ബൈക്കിൽ യുവാക്കളുടെ അഭ്യാസപ്രകടനം. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് യുവാക്കളുടെ സംഘം റോഡിൽ ബൈക്കുമായി ഞെട്ടിക്കുന്ന അഭ്യാസ പ്രകടനം നടത്തിയത്. ചീറിപ്പായുന്ന ബൈക്കിലിരുന്ന് പടക്കം പൊട്ടിക്കലും റോക്കറ്റ് വിടലും മാലപ്പടക്കം കത്തിക്കലുമൊക്കെയായി ഭീകരാന്തരീക്ഷമാണ് ഇവർ ഉണ്ടാക്കിയത്.

സംഭവത്തിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെ യുവാക്കളുടെ സംഘത്തിന് മുട്ടൻ പണിയുമായി. റോഡിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കളുടെ സംഘത്തിനെതിരെ കേസെടുത്ത പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 10 യുവാക്കളെയാണ് അറസ്റ്റ് ചെയ്തതത് പൊലീസ് വ്യക്തമാക്കി.