ജമ്മുകശ്മീരിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു

Advertisement

ദോഡ.ജമ്മുകശ്മീരിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു.19 പേർക്ക് പരിക്ക്.പലരുടെയും നില ഗുരുതരം.ദുരന്തത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി

ജമ്മുകശ്മീരിലെ ദോഡ ജില്ലയിലെ അസർ മേഖലയിൽ ആണ് നാടിന് നടുക്കിയ ദുരന്തം. കിഷ്ത്വാരയിൽ നിന്ന് ജമ്മുവിലേക്ക് പോയ ബസ്സാണ് നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്.ബസ് പൂർണമായും തകർന്നു .ഏറെ ബുദ്ധിമുട്ടിയാണ് കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്.അപകടം നടന്ന മേഖലയിൽ രക്ഷാപ്രവർത്തക സംഘത്തിൽ എത്തിച്ചേരാൻ ദുഷ്കരമായിരുന്നു.പരിക്കേറ്റവരെ കിഷ്ത്വാരയിലെ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം ഹെലികോപ്റ്റർ മാർഗം ജമ്മുവിലേക്ക് മാറ്റി.രാഷ്ട്രപതി ദ്രൗപതി മുർമു ,പ്രധാനമന്ത്രി നരേന്ദ്രമോദി ,കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ,ജമ്മു കാശ്മീർ ലെഫ് ഗവ. എന്നിവർ അനുശോചനം രേഖപ്പെടുത്തി.മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Advertisement